അപകടത്തിൽപെട്ട ലോറി മാറ്റിയില്ല; കൊയിലാണ്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം


കൊയിലാണ്ടി: കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട ലോറി മാറ്റാത്തത് കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാധത്തിൽ ഒരു ലോറി താലൂക്ക് ആശുപത്രി മതിൽ ഇടിച്ചു തകർത്തിരുന്നു.

അപകടത്തിൽ പെട്ട ഒരു ലോറി മാറ്റിയെങ്കിലും മറ്റൊരു ലോറി ബോയ്സ് സ്കൂളിന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഗതാഗതക്കുരുക്കിനാൽ പൊറുതിമുട്ടുന്ന കൊയിലാണ്ടി നഗരത്തിൽ ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

അപകടത്തിൽപ്പെട്ട വാഹനം എത്രയും പെട്ടന്ന് നഗരത്തിലെ ദേശീയപാതയിൽ നിന്ന് മാറ്റണം എന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.