അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂരിൽ സെമിനാർ


മേപ്പയ്യൂർ: നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെയും ഇൻഡസ് ആർട്സ് ചങ്ങരംവള്ളിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. വാർഡ് മെമ്പർ കെ.എം പ്രസീത ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ വി.കെ കുഞ്ഞിമൊയ്തി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഗംഗാധരൻ, എം. വിജയൻ എന്നിവർ സംസാരിച്ചു. കെ.കെ. ശാലിനി അധ്യക്ഷത വഹിച്ചു. സി.എം സരോവ് സ്വാഗതവും പി.കെ. വത്സൻ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.