അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങി കൊയിലാണ്ടി ഐടിഐ


കൊയിലാണ്ടി : കുറുവങ്ങാട് വരകുന്നിലെ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സംസ്ഥാനത്ത് തൊഴില്‍ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പത്ത് ഐടിഐകളെ കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയിലാണ് കൊയിലാണ്ടി ഗവ. ഐടിഐയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

നാലുകോടി രൂപയാണ് തൊഴില്‍ വകുപ്പ് വഴി കിഫ്ബി ഐടിഐയുടെ വികസനത്തിനായി അനുവദിച്ചത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്‌നാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.

പുതിയ അക്കാദമിക് ബ്ലോക്ക്, മെയിന്‍ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിന്‍, കോമ്പൗണ്ട് വാള്‍, റോഡ്, വര്‍ക്ക്‌ഷോപ്പുകളുടെ നവീകരണം, ക്ലാസ്മുറികള്‍ ഹൈടെക് , ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.