അനീതികൾക്കെതിരായി ആദ്യമുയരേണ്ടത് സ്ത്രീ ശബ്ദം; അരിക്കുളത്ത് ഡി.വൈ.എഫ്.ഐയുടെ യുവതീസംഗമം
അരിക്കുളം: ഡിവൈഎഫ്ഐ യുടെ വനിത കൂട്ടായ്മയായ ‘സമ’യുടെ അരിക്കുളം മേഖല കമ്മറ്റി നേതൃത്വത്തിൽ ലോക വനിതാ ദിനത്തിന്റെ ഭാഗമായി യുവതീ സംഗമം സംഘടിപ്പിച്ചു. അരിക്കുളം പറമ്പത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സാമൂഹ്യപ്രവർത്തക ലിസി പേരാമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ കൂടുതൽ സ്വയം പര്യാപ്തരാവണമെന്നും
സമൂഹത്തിലെ അനീതികൾക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയരേണ്ടതെന്നും ലിസി പറഞ്ഞു. അരിക്കുളം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാധ മുഖ്യ പ്രഭാഷണം നടത്തി.
പന്തലായനിബോക്ക് മെമ്പർ രജില അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സമ അരിക്കുളം മേഖല ചെയർമാൻ ശൈത്യ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ അനുഷ സ്വാഗതവും, അഭിരാമി നന്ദിയും പറഞ്ഞു.