അനാഥരായ ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് തണല്‍; കടിയങ്ങാട് ക്യാമ്പസില്‍ ‘തണല്‍ സ്നേഹക്കൂട്’ ഒരുങ്ങുന്നു
പേരാമ്പ്ര: അനാഥരായ ഭിന്നശേഷിക്കുട്ടികളെ താമസിപ്പിക്കാൻ കടിയങ്ങാട് തണൽ കരുണ കാമ്പസിൽ നിർമിക്കുന്ന തണൽ സ്നേഹക്കൂടിന്റെ ശിലാസ്ഥാപനം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ടി.ടി.കെ. അമ്മത് ഹാജി ജാതിയേരി നിർവഹിച്ചു.
മരണപ്പെട്ട ഭാര്യ ഖദീജയുടെ ഓർമയ്ക്ക് അൻപതുലക്ഷം രൂപ സ്നേഹക്കൂടിന്റെ നിർമിതിക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തണൽ കരുണ പ്രസിഡന്റ് തെരുവത്ത് അബ്ദുൽ മജീദ് അധ്യക്ഷനായി.
ചെയർമാൻ ഡോ. ഇദ്രീസ്, ഇ.പി. അബൂബക്കർ ഹാജി എടക്കലപ്പുറം, വയലോളി അബ്ദുല്ല, തണൽ സെക്രട്ടറി ടി.ഐ. നാസർ, ജസീൽ, അബ്ദുസമദ് മാണിക്കോത്ത്, എൻജിനിയർ റഫീഖ്, ടി.കെ. മോഹൻദാസ്, പാളയാട്ട് ബഷീർ, അബ്ദുല്ല സൽമാൻ, ബാബു ആയഞ്ചേരി, പ്രിൻസിപ്പൽ അക്ഷയ തോമസ്, പി.കെ. നവാസ്, കെ.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു.