അനധികൃത ബാനറും പോസ്റ്ററും ഉടൻ നീക്കണം; തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി


കൊ​ച്ചി: പൊതു സ്ഥലങ്ങളിലെ​ളി​ലെ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും പോ​സ്​​റ്റ​റു​ക​ളും നീ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടാ​വും.

അനധികൃത ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയേയും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഉത്തരവിെന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നൽകാനും ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കണമെന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ പൊതുശല്യം ഒഴിവാക്കാൻ 25ലേറെ ഉത്തരവുകളിട്ടിട്ടും അനധികൃത ബോർഡുകളും ബാനറുകളും വ്യാപകമായുണ്ട്. ഇതുസംബന്ധിച്ച് അമിക്കസ്ക്യൂറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അനധികൃത ബോർഡുകൾ നീക്കാൻ കലക്ടർമാർ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡും തെരഞ്ഞെടുപ്പും മൂലമാണ് റിപ്പോർട്ട് വൈകുന്നതെന്നുമായിരുന്നു സർക്കാർ വിശദീകരണം. റിപ്പോർട്ട് നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജികൾ 24ന് പരിഗണിക്കാൻ മാറ്റി.