അധ്യാപക ജോലിയാണോ ഇഷ്ടം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്


കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന് ജില്ലയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഐ.ടി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അതാത് വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലം നൽകും.

ഹയർ സെക്കൻഡറി തുല്യതാ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഗാന്ധീയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. മണിക്കൂറിന് 350 രൂപ പ്രകാരം പ്രതിഫലം നൽകും.

അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റ്/നെറ്റ്/എം.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053