അധിക വോള്‍ട്ടേജ് പ്രഹരം; പട്ടാണിപ്പാറയില്‍ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു


പട്ടാണിപ്പാറ: ചക്കിട്ടപ്പാറ സബ് സ്റ്റേഷനു കീഴിലെ കൂവാപൊയില്‍, വാഴെ പറമ്പില്‍ ഭാഗത്തുള്ള വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം കാരണം വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. കുറ്റിക്കണ്ടി വിശ്വന്‍, കെ കെ ബാബു കുന്നില്‍ എന്നിവരുടെ വീടുകളിലെ ഫ്രിഡ്ജ്, ടീവി, മൊബൈല്‍ ചാര്‍ജര്‍, ബള്‍ബ് തുടങ്ങീ ഒട്ടനവധി ഉപകാരണങ്ങളാണ് കത്തിനശിച്ചത്. മറ്റു വീടുകളിലും സമാനമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നും വീട്ടുപകരണങ്ങള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും 13-ാം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപെട്ടു. ബൂത്ത് പ്രസിഡന്റ് ഷാഹുല്‍ എന്‍ ടി അധ്യക്ഷത വഹിച്ചു.