അതിഥി തൊഴിലാളികൾക്ക് കരുതലായി മൂടാടിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


മൂടാടി: ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ പട്ടിണിയാവാതിരിക്കാൻ മൂടാടിയിൽ ഭക്ഷാധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിൽ വകുപ്പാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. മൂടാടി ഗ്രാമപഞ്ചായത്തിൽ കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു.
അതിഥി തൊഴിലാളികൾക്കുള്ള കേരള സർക്കാരിൻ്റെ കരുതലാണ് ഭക്ഷ്യ കിറ്റെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ലേബർ ഓഫിസർ ഇ.ദിനേശൻ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്. വില്ലേജ് ഓഫിസർ രഘുനാഥ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ മോഹനൻ എന്നിവർ പങ്കെടുത്തു.