അതിജീവനത്തിന് കരുത്തേകി ഇസാഫ്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് ഡിസിൻഫെക്ഷൻ ചേമ്പറുകൾ സംഭാവന നല്‍കി


പേരാമ്പ്ര: ഇസാഫും പ്രമുഖ ലൈറ്റിംഗ് കമ്പനിയായ സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിവിധ ആശുപത്രികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡിസിൻഫെക്ഷൻ ചേമ്പറുകൾ വിതരണം ചെയ്തു. പേരാമ്പ്ര താലൂക്ക് ഹോസ്‌പിറ്റലിൽ അനുവദിച്ച ഡിസൈൻഫെക്ഷൻ ചേമ്പർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഏറ്റുവാങ്ങി.

ഹെൽത്ത്‌ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, പേരാമ്പ്ര താലൂക് മെഡിക്കൽ ഓഫീസർ ഷാമിൻ, ഹെഡ് നഴ്സമാരായ മീന, ജാനകി, ഇസാഫ് ബാങ്ക് പേരാമ്പ്ര മാനേജർ ഷനൂപ് എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ വിതരണ ഉദ്ഘാടനം ഇസാഫ് ഡയറക്ടർ ക്രിസ്തുദാസ്, മേയർ ഡോ.ബീന ഫിലിപ്പിന് കൈമാറി നിർവ്വഹിച്ചു. മേയറുടെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അഡിഷണൽ ഡി.എം.ഒ ഡോ.പീയുഷ് പങ്കെടുത്തു. ജില്ലയിലെ പതിനെട്ടോളാം ആശുപത്രികളിലേക്കാണ് യുവിസി ചേമ്പറുകളുടെ വിതരണം ചെയ്യുന്നത്.