‘അണ്ണാറക്കണ്ണനും തന്നാലായത്’; സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് നൽകി ഒരു വിദ്യാർത്ഥി


മൂടാടി: സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സി മീറ്റർ ചലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി. നന്തി ബസാർ വീരവഞ്ചേരിയിലെ ധർമ്മോടി ബാലകൃഷ്ണൻ രാഖി ദമ്പതികളുടെ മകൻ അഞ്ചാം ക്ലാസ് വിദ്യർത്ഥി അലൻ കൃഷ്ണയാണ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മൂടാടി ഗ്രാമ പഞ്ചായത്തിന്റെ പൾസ് ഓക്സി മീറ്റർ ചാലഞ്ചിലേയ്ക്ക് സംഭാവന ചെയ്തത്.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ തുക ഏറ്റുവാങ്ങി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് പൾസ് ഓക്സിമീറ്റർ ചലഞ്ചുമായി മുന്നോട്ട് വന്നത്. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉള്ള തെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ പറഞ്ഞു. നിരവധിയാളുകൾ ഇതിനോടകം സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്.