അടുപ്പ് സമരം; പാചക വാതക വില വര്‍ധനവിനെതിരെ മേപ്പയൂരില്‍ യൂത്ത് ലീഗിന്‌റെ പ്രതിഷേധം


മേപ്പയ്യൂർ: അടിക്കടിയുള്ള പാചക വാതക വിലവർദ്ധനവിനെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് സമരം നടത്തി.മേപ്പയൂർ പോസ്റ്റോഫീസിന് മുൻപിൽ വെച്ച് നടന്ന പരിപാടി കെ.എം.എ.അസീസ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷർമിന കോമത്ത്, കെ.കെ.റഫീഖ്, കെ.ലബീബ് അഷ്റഫ്, ഫൈസൽ ചാവട്ട്, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി ഷാഹിദ് മേപ്പാട്ട് എന്നിവർ സംസാരിച്ചു.