അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്: പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്; ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ഏറ്റവുമൊടുവില്‍ വന്ന മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയുടെയും പ്രകൃതിക്ഷോഭത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3.30നാണ് യോഗം.