അങ്കണവാടികള്‍ ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പാലേരിയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധ ധര്‍ണ്ണ


പാലേരി: ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ പാലേരി ലോക്കല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയുടെ അടിത്തറ ഇളക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തണമെന്ന് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് പി.എസ് പ്രവീണ്‍ പറഞ്ഞു. പാലേരി ടൗണില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്‌ഐ പാലേരി ലോക്കല്‍ പ്രസിഡന്റ് അശ്വിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. അമല്‍ കെ.കെ, അനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എസ്എഫ്‌ഐ പാലേരി ലോക്കല്‍ കമ്മിറ്റി ജോയിന്‍ സെക്രട്ടറി അരുണ്‍ ദാസ് സ്വാഗതവും വൈഷ്ണവ് നന്ദിയും പറഞ്ഞു.