അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ അമേയ ദിനേശിനെ അനുമോദിച്ച് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്


പേരാമ്പ്ര: അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പേരാമ്പ്ര കല്ലോട് സ്വദേശിനി അമേയ ദിനേശിനെ അനുമോദിച്ച് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. എന്‍ട്രന്‍സ് പരീക്ഷയില്‍ 30-ാം റാങ്കും ഒ.ബി.സി. വിഭാഗത്തില്‍ എട്ടാം റാങ്കുമാണ് അമേയ കരസ്ഥമാക്കിയത്.

കാര്‍ഷിക മേഖല തെരഞ്ഞെടുക്കാന്‍ പ്രേരണയായത് സ്വന്തം അമ്മൂമ്മയുടെ കൃഷി സ്‌നേഹമാണെന്ന് അമേയ പറയുന്നു. പ്ലാന്റ് സയന്‍സ് വിഭാഗത്തിലാണ് അമേയ അഭിമാന നേട്ടം കൈവരിച്ചത്. കല്ലോട് എ.എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ ദിനേശ് കുമാറിന്റെയും ശ്രീനയുടെയും മകളും കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് എഞ്ചിനിയര്‍ ചന്ദ്രദാസിന്റെ കൊച്ചുമകളുമാണ് അമേയ.

വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി.എന്‍. മുരളീധരന്‍ അധ്യക്ഷം വഹിച്ചു.
സീനിയര്‍ ലയണ്‍ മെമ്പര്‍ അലങ്കാര്‍ ഭാസ്‌കരന്‍ ഉപഹാരം നല്‍കി. ക്ലബ്ബ് സെക്രട്ടറി സുരേഷ് നമ്പ്യാര്‍, ഡോ.സനില്‍ കുമാര്‍, ഇ.ടി. രഘു, കെ.കെ. ബാലന്‍, ഭാസ്‌കരന്‍ മേപ്പയ്യൂര്‍, സത്യന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.