അക്കാദമിക് നേട്ടം: ചങ്ങരോത്ത് പഞ്ചായത്തിലെ യുവപ്രതിഭകള്‍ക്ക് അനുമോദനം


പേരാമ്പ്ര: അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ യുവപ്രതിഭാശാലികളെയും പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും എന്‍.എം.എം.എസ് എസ്‌കോളര്‍ഷിപ്പ് ജേതാക്കളെയും റീ- സെറ്റ് മെറിറ്റ് മീറ്റില്‍ അനുമോദിച്ചു.റീ-സെറ്റ് ടാലന്റ്‌സി ലെ 78 വിദ്യാര്‍ത്ഥികളെയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയവരെയും ബിരുദചബിരുദാന്തര വിഷയങ്ങളില്‍ റാങ്ക് കരസ്ഥമാക്കിയവരെയുമാണ് അനുമോദിച്ചത്.

ഡോക്ടറേറ്റ് നേടിയ പി എന്‍ ഫൈസല്‍, മുഹമ്മദ് ഇസ്മായില്‍, കെ എം സോഫിയ, പ്രഭിത ശൈലേഷ്, മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. ഇജാസ് ഇസ്മായില്‍, ആയിഷ സല്‍വ, നാഷനല്‍ സയന്‍സ് ഗ്രാജുവേറ്റ്‌സ് റാങ്ക് ജേതാവ് വി സേതുലക്ഷ്മി, യൂണിവേഴ്‌സിറ്റി പി ജി റാങ്ക് കരസ്ഥമാക്കിയ കെ.കെ ജസ്‌ല, മുഹമ്മദ് ബാസില്‍ തുടങ്ങിയവര്‍ക്കാണ് അനുമോദനം നല്‍കിയത്.

വടക്കുമ്പാട് എച്ച് എസ് എസ് ഹാളില്‍ നടന്ന ചടങ്ങില്‍ റീ- സെറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. റിട്ട. പ്രിന്‍സിപ്പല്‍ പി കുഞ്ഞമ്മത് ഉപരി പഠന മാര്‍ഗനിര്‍ദേശം നല്‍കി. എഴുത്തുകാരി സൗദ റഷീദ്, സെഡ് എ സല്‍മാന്‍, ടി.പി അഷ്‌റഫ് , കെ .എം നാണു, എന്‍.കെ അബ്ദുള്‍ അസീസ്, കെ.വി കുഞ്ഞിരാമന്‍, ഇ.ടി രഘു, കെ.എം സാബു, സി.എച്ച് രാജീവന്‍ എന്നിവര്‍ സംസാരിച്ചു.