​മീഞ്ചന്തയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ


ഫറോക്ക്: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച അമ്പതു ഗ്രാം കഞ്ചാവുമായി നടുവട്ടം കയ്യടിതോട് നമ്പാലത്ത് താഴം നിലം വയൽ ബൈതുൽ റഹ്‌മ വീട്ടിൽ എൻ .വി​ ഷഹദിനെ ​(​19​)​​ എക്‌സൈസ് സംഘം പിടികൂടി.

ഇന്നലെ ​മീഞ്ചന്തയിൽ നിന്നാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ പി.അനിൽദത്ത്‌ കുമാർ, സി പ്രവീൺ ഐസക്, ശ്രീശാന്ത്, എൻ, വിപിൻ, റെജി. എം എന്നിവരുൾപ്പെടും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക