സൗജന്യ പ്രി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു


കൊയിലാണ്ടി: ഫിനിക്‌സ് അക്കാദമി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കുറുവങ്ങാട് മണക്കുളങ്ങര മൈതാനയില്‍ വച്ച് സൗജന്യ പ്രി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു. ഫെബ്രുവരി മാസം കണ്ണൂരില്‍ വെച്ച് നടക്കാന്‍ പോകുന്ന ആര്‍മി റിക്രൂട്ട്‌മെന്റിനായി പരിശീലിക്കുന്ന കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കേപ്പാട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ശാരീരിക അളവെടുപ്പുകള്‍ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരുന്നു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ബിന്ദു പിലാക്കാട്ട്, പ്രഭ ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍മി മാസ്റ്റര്‍ ട്രെയിനര്‍മാരായ രജീഷ് പൂക്കാട്, ലിനീഷ് കുണ്ടും മീത്തല്‍ എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക