സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാന്‍ ബിരിയാണി വിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ
കക്കട്ടില്‍ : വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങി നല്‍കാന്‍ ബിരിയാണിയുണ്ടാക്കിവിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ. 2005-06 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ”ഒപ്പരം” ആണ് സ്‌കൂള്‍ ലൈബ്രറിക്ക് വേണ്ടി രംഗത്തിറങ്ങിയത്. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച അരലക്ഷം രൂപയുടെ ചെക്ക് വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ വി.രാമകൃഷ്ണന് കൈമാറി.
‘വട്ടോളി വഴി പാതിരിപ്പറ്റ’ എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ഈ പരിപാടി വിജയിപ്പിച്ചത്. പുസ്തകങ്ങളുടേയും വരിക്കാരുടേയും എല്ലാവിവരങ്ങളും ഉള്‍ക്കൊള്ളുന്ന സോഫ്റ്റ് വെയറും ലൈബ്രറിക്കായി ഇവര്‍ ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ പ്രജില്‍ അധ്യക്ഷനായി. എം.കെ.അബ്ദുറഹ്‌മാന്‍, എടത്തില്‍ നിസാര്‍, വി.വി.പ്രീത, കെ.കെ.അശോകന്‍, എം.കെ.ബിന്ദു, എ.പി.സുമേഷ്, ടി.കെ.സജീവന്‍, ശ്രീരാഗ്, കെ.വി.ഷിബ, ഇന്ദുലേഖ, റിന്‍സി, അഷിത, ദിജ, ജിഷ്ണു, കെ.പി.ജിതിന്‍, കെ.എം.ആര്യ കൃഷ്ണ, വിവേക്. കെ.ടി.കെ, ജി.ആര്‍.രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക