സ്ത്രീ ശാക്തീകരണത്തിന് ‘സമുന്നതി’


പൊയിൽക്കാവ്: പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമുന്നതി എന്ന സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി. മനസ്സ് നന്നാവട്ടെ എന്ന പ്രാർത്ഥനയോടുകൂടി പരിപാടി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവഹിച്ചു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മനോജ് കുമാർ സ്വാഗതം പറഞ്ഞു. എൻഎസ്സ്എസ്സ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്.എസ്സ് സംസാരിച്ചു. സെൽഫ് ഡിഫൻസ് സംഘാംഗങ്ങൾ ശ്രീലത, കെ.ബിന്ദു എന്നിവർ പരിശീലന മുറകൾ വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ബീന കുന്നുമ്മൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇ.കെ.ജയലേഖ, പി.ടി.എ പ്രസിഡൻ്റ് സി.ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടരി സരിത് എന്നിവർ ആശംസകളർപ്പിച്ചു.

ഇന്നത്തെ കാലത്ത് പെൺകുട്ടികൾ സ്വയം രക്ഷാകവചങ്ങളായി മാറേണ്ടതുണ്ട്. നമുക്ക് മുന്നിലുള്ള ഒരുപാട് സംഭവങ്ങൾ അത് നമ്മുക്ക് ചൂണ്ടി കിട്ടിത്തരുന്നുണ്ട്. സ്ത്രീകൾ മറ്റുള്ളവരെ പേടിച്ച് ഒതുങ്ങി കഴിയേണ്ടവരല്ല മറിച്ച് തന്നിലെ കഴിവുള്ള പൊതു ജനത്തിത് കാണിച്ചു കൊടുക്കണ്ടവരാണ്. പെൺ കരുത്ത് എന്നത് എന്തിനേയും തോൽപ്പിക്കിൽ കഴിവുള്ളതാവണം. പദ്ധതി വിശദീകരിച്ചു കൊണ്ട് പ്രോഗ്രാമിംഗ് ഓഫീസർ മിഥുൻ മോഹൻ.സി പറഞ്ഞു. ചടങ്ങിൽ യൂണിറ്റ് ലീഡർ ആരതി നന്ദി പ്രകാശിപ്പിച്ചു.