സൈരി പ്രമുഖരെ അനുസ്മരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കവി ബാലു പൂക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

കവി അക്കിത്തം, പ്രശസ്ത ഗായകൻ എസ്സ്.പി.ബാലസുബ്രമണ്യം, സാഹിത്യകാരൻ യൂ.എ.ഖാദർ, കവയത്രി സുഗതകുമാരി, കവി നീലംബേരൂർ മധുസുദനൻനായർ, കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ, സിനിമാ സംവിധായകൻ നരണിപ്പുഴ ഷാനവാസ് സിനിമാനടൻ അനിൽ നെടുമങ്ങാട്, ഫുട്ബോൾ താരം മറഡോണ എന്നിവരെ അനുസ്മരിച്ചു.

പി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതവും ഉണ്ണി കുന്നോൽ നന്ദി പ്രകാശിപ്പിച്ചു.