സുഗതകുമാരിയുടെ സ്മരണയ്ക്കായി ഓര്‍മ്മ മരം നട്ട് പുളിയഞ്ചേരി യു.പി സ്‌കൂള്‍


പുളിയഞ്ചേരി: അന്തരിച്ച പ്രശസ്ത കവിയത്രിയും പ്രകൃതി സ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ജന്മദിനമായ ജനുവരി 22 ന് പുളിയഞ്ചേരി യു.പി സ്‌കൂളില്‍ തൈ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍ കെ ശ്രീനിവാസനാണ് ടീച്ചറുടെ ഓര്‍മ്മയ്ക്കായി ഓര്‍മ്മ മരം നട്ടത്.

ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചറോടൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രചോദനമായി. സ്‌കൂള്‍ എംപിടിഎ പ്രസിഡന്റ് കെ വി മുഹമ്മദലി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക സി സുപര്‍ണ ടീച്ചര്‍, പി ടി എ പ്രസിഡന്റ് പി ടി പ്രേമ, കെ കെ ജിഷ ടീച്ചര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി ആദര്‍ശ്, തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ റഷീദ് പുളിയഞ്ചേരി സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ കെ പി റീജ നന്ദിയും രേഖപ്പെടുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക