സീറ്റൊഴിവ്


കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദാനന്തര ബിരുദത്തില്‍ വിവിധ വിഷയങ്ങളില്‍ ഒഴിവുണ്ട്. ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളില്‍ എസ്.ടി. വിഭാഗത്തിലും ഹിസ്റ്ററിയില്‍ ഒ.ബി.എക്‌സ്. വിഭാഗത്തിലുമാണ് ഒഴിവുള്ളത്.

എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട സീറ്റ് അവരുടെ അഭാവത്തില്‍ എസ്.സി. വിഭാഗത്തിനും, അവരില്ലെങ്കില്‍ യഥാക്രമം ഒ.ഇ.സി., എസ്.ഇ.ബി.സി., ഓപ്പണ്‍മെറിറ്റ് വിഭാഗത്തിനും നല്‍കും. വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനകം അനുബന്ധ രേഖകളുടെ അസല്‍ സഹിതം കോളേജില്‍ ഹാജരാകണം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക