സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ സെക്രട്ടറിയുള്‍പ്പെടെ 45 അംഗങ്ങള്‍; അഞ്ച് വനിതകള്‍, പുതിയ കമ്മിറ്റി അംഗങ്ങള്‍ ഇവരാണ്…


കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളും അഞ്ച് പേര്‍ വനിതകളുമാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍ തന്നെ തുടരും. ഇത് മൂന്നാം തവണയാണ് പി. മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. എളമരം കരീംമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റിയോഗമാണ് പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കെ.എം രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എം.പി ഷിബു, ടി.പി ഗോപാലന്‍ മാസ്റ്റര്‍, കെ.കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ.എം സച്ചിന്‍ ദേവ്, എ.എം റഷീദ്, എസ്.കെ സജീഷ്, കെ.വി ലേഖ, എല്‍ രമേശന്‍ , ഡി ദീപ, ടി രാധാ ഗോപി, കെ ബാബു എന്നിവരാണ് പുതുമുഖങ്ങള്‍. കെ.കെ ലതിക, കാനത്തില്‍ ജമില, കെ.പുഷ്പജ, കെ.വി ലേഖ, ഡി.ദീപ എന്നിവരാണ് വനിതകള്‍.


ജില്ലാ കമ്മിറ്റി അംഗങ്ങള്‍
പി മോഹനന്‍, സി ഭാസ്‌കരന്‍ മാസ്റ്റര്‍, പി വിശ്വന്‍, എം മെഹബൂബ്, ടി പി ദാസന്‍, ജോര്‍ജ്ജ് എം തോമസ്,കെ കുഞ്ഞമ്മദ് മാസ്റ്റര്‍, വി പി കുഞ്ഞിക്കൃഷ്ണന്‍, മാമ്പറ്റ ശ്രീധരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ ദാസന്‍, എ കെ ബാലന്‍, കെ കെ ലതിക, കെ കെ ദിനേശന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ആര്‍ പി ഭാസ്‌കരന്‍, എം ഗിരീഷ്, പി കെ മുകുന്ദന്‍, ടി വിശ്വനാഥന്‍, പി കെ പ്രേംനാഥ്, പി കെ ദിവാകരന്‍ മാസ്റ്റര്‍, കാനത്തില്‍ ജമീല, പി നിഖില്‍, സി പി മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്, പി പി ചാത്തു, ടി പി ബിനീഷ്, സുരേഷ് കൂടത്താംകണ്ടി, കെ ദാമോദരന്‍, ടി വി നിര്‍മ്മലന്‍, കെ എം രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എം പി ഷിബു, ടി പി ഗോപാലന്‍ മാസ്റ്റര്‍, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിന്‍ ദേവ്, എ എം റഷീദ്, എസ് കെ സജീഷ്, കെ വി ലേഖ, എല്‍ രമേശന്‍ , ഡി ദീപ, ടി രാധാഗോപി, കെ ബാബു

ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍

പി മോഹനന്‍, സി ഭാസ്‌കരന്‍ മാസ്റ്റര്‍, എം മെഹബൂബ്, ജോര്‍ജ്ജ് എം തോമസ്, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, മാമ്പറ്റ ശ്രീധരന്‍, കെ കെ ലതിക, കെ കെ ദിനേശന്‍, എം ഗിരീഷ്,പി കെ മുകുന്ദന്‍,സി പി മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്.