സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ; ഫലപ്രഖ്യാപനം ജൂലായ് 15 ന്


സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷാ തിയ്യതികൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ പ്രഖ്യാപിച്ചു. മേയ് നാലിന് ആരംഭിച്ച പരീക്ഷകൾ ജൂൺ പത്തിന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാഫലം ജൂലൈ15 ന് പ്രഖ്യാപിക്കും.

കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക. സിബിഎസ്ഇ സിലബസിൽ 30 ശതമാനം കുറവ് വരുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.