സിപിഎം അക്രമം നടത്തുന്നുവെന്ന് കോൺഗ്രസ്


കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനോടനുബന്ധിച്ച് ജില്ലയിലെ വിവധ മേഖലകളിലുണ്ടായ അക്രമങ്ങളിൽ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആവിശ്യപെട്ടു.

യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസിന്റെ വീടിനു നേരയുണ്ടായ അക്രമത്തിലും കെ എസ് യു ജില്ലാ വൈസ്‌ പ്രസിഡന്റ് ജെറിൻ ബോസിന്റെ ഭാര്യയെയും അമ്മയെയും കയ്യേറ്റം ചെയ്തതിനെയും കോൺഗ്രസ് രൂക്ഷമായി പ്രതികരിച്ചു. സി പി എം നടത്തുന്ന ഏകപക്ഷീയമായ അക്രമണങ്ങളിൽ പ്രതികളെ സംരക്ഷിക്കാനാണ് കൊയിലാണ്ടി പോലീസ് ശ്രെമിച്ചത്. കൂടാതെ കാണയങ്കോട് കോൺഗ്രസ് ഭവൻ തകർത്ത് സ്ഥാനാർഥിയെയും വാർഡ് കൺവീനറെയും ആക്രമിച്ചതിലും പ്രതിഷേധം അറിയിച്ചു. യോഗത്തിൽ വി. വി സുധാകരൻ അധ്യക്ഷത വഹിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക