സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: എസ്.വൈ.എസ് വലിയമങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘സാന്ത്വന കേന്ദ്രം’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതു പരിപാടിയില്‍ സി.പി.കുഞ്ഞഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കാബിനറ്റ് മെമ്പര്‍ കെ.പി.അബ്ദുല്‍ ഹകീം മുസ്ലിയാര്‍ കാപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയമങ്ങാട് മഹല്ല് പ്രസിഡന്റ് വി.പി.ഇബ്‌റാഹിം, സുരക്ഷ പാലിയേറ്റിവ് സെക്രട്ടറി കെ.വി.സന്തോഷ്, ചെറിയമങ്ങാട് ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണ സമിതി അംഗം കെ.വത്സരാജ്, എസ്.വൈ.എസ് കൊയിലാണ്ടി സോണ്‍ ജനറല്‍ സെക്രട്ടറി അന്‍ഷാദ് സഖാഫി, സാന്ത്വനം ചെയര്‍മാന്‍ നസീര്‍.സി.എം, അജ്മല്‍.കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.
.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക