സന്തോഷ വാർത്ത, വാക്സിൻ വിതരണം 16 മുതൽ


ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 30 കോടി പേര്‍ക്ക് വാക്‌സീന്‍ ആദ്യഘട്ടം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതല യോഗത്തിന് ശേഷമാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടെ 3 കോടി ആളുകൾക്കാണ് വാക്സിൻ നല്കുക.തുടര്‍ന്ന് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരുമായ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് അടുത്ത ശനിയാഴ്ച്ച മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം തുടങ്ങാൻ തീരുമാനമായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യസെക്രട്ടറി തുടങ്ങിയ ഉന്നതഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡാകും രാജ്യത്ത് ആദ്യം നല്‍കി തുടങ്ങുക.

ഒരു കോടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നൽകുക. തുടർന്ന് കൊവിഡ് മുന്നണി പോരാളികളായ സുരക്ഷ ഉദ്യോഗസ്ഥര്‍ , ശൂചീകരണ തൊഴിലാളികള്‍ തുടങ്ങി രണ്ടു കോടി പേര്‍ക്ക് നല്കും. ഇവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക