സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ. പ്രകടനവും പൊതുയോഗവും നടത്തി


കൊയിലാണ്ടി: എല്ലാ ജന വിഭാഗങ്ങളുടെയും ക്ഷേമവും വികസനവും ഉറപ്പു വരുത്തിയ കേരള സര്‍ക്കാരിന്റെ ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും പ്രകടനവും പൊതുയോഗവും നടത്തി. എഫ്.എസ്.ഇ.ടി.ഒ. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി എം.പി. ജിതേഷ് ശ്രീധര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡി.കെ. ബിജു സംസാരിച്ചു. എന്‍.ജി.ഒ. യൂണിയന്‍ ഏരിയ സെക്രട്ടറി എക്‌സ്. ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ ഇ.ഷാജു, എന്‍.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമ സഭയില്‍ അവതരിപ്പിച്ചത്. വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പുതുക്കിയ ശമ്പളം ഏപ്രില്‍ മുതല്‍ വിതരണം ചെയ്യും, ശമ്പളകുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക