വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ റോഡിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ നാളെ (13-01-2021)ന് കൊയിലാണ്ടിയുടെ സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക 2 മണി വരെയാണ് വൈദ്യുതി മുടങ്ങുക.
റോഡിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. നാളെ രാവിലെ 7 മണി മുതല്‍ 10 മണി വരെ പെരുവട്ടൂര്‍ ഇയ്യഞ്ചെരി മുക്ക്, മുതാമ്പിപ്പാലം, പേരൂട്ടികണ്ടി ഭാഗങ്ങളിലും, 10 മുതല്‍ 2 മണി വരെ അണെല മില്‍ തോട്ടോളി താഴെ, ആഴാവില്‍, പറയചാല്, മഞ്ഞിലാഡ് കുന്ന് ഭാഗങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.