വെൽഫയർ പാർട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിനെ തകർച്ചയിലേക്ക് നയിക്കും-എ വിജയരാഘവൻ


കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിനെ തകർച്ചയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍.
എങ്ങനയാണ് വെൽഫെയറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെ കോൺഗ്രസുകാർക്ക് ന്യായീകരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ഏജൻസികൾ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികൾക്ക് ചോർത്തിക്കൊടുക്കുകയാണ്. സ്വർണക്കള്ളക്കടത്ത് കേസിലടക്കം യഥാർത്ഥ ഉറവിടം കണ്ടെത്തുന്നില്ല, അതൊഴിച്ച് മറ്റെല്ലാം പുറത്ത് വിടുന്നു. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്പീക്കർക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണ് ചെയ്തത്. സ്പീക്കറെ അപമാനിക്കാനാണ് ശ്രമം. കോടതിയിലുള്ള കാര്യം എങ്ങനേയാണ് സുരേന്ദ്രന് കിട്ടിയത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കളളക്കടത്ത് കേസിൽ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതു പക്ഷത്തിൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.