വെര്‍ച്വല്‍ ക്യൂ പ്രാവര്‍ത്തികമായില്ല,ഇന്ന് 500 അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനത്തിന് സാധ്യതയില്ല


ശബരിമല: വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ ഇന്ന് 500 പേര്‍ക്ക് ദര്‍ശനത്തിന് സാധ്യതയില്ല. ഞായറാഴ്ച മുല്‍ 500 പേരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ശനിയാഴ്ച രാത്രി വരെയും തുറന്നുനല്‍കിയിട്ടില്ല. നിലവില്‍ 2000 പേര്‍ക്ക് തിങ്കള്‍ മുതല്‍ വെളളി വരെയും ശനി,ഞായര്‍ ദിവസങ്ങളിലും 3000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി.

ഇത്തവണ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമുളളത്. ഡിസംബര്‍ 26 ന് ശേഷം ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുളളില്‍ ആര്‍.ടി.പി.സി.ആര്‍,ആര്‍.ടി.ലാംപ്,എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.