വീടിന് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറിന് തീയിട്ടു


വടകര : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് അര്‍ധരാത്രി സമൂഹദ്രോഹികള്‍ തീയിട്ടു. വൈക്കിലശ്ശേരി റോഡില്‍ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം കല്ലില്‍ മണിയുടെ സ്‌കൂട്ടറാണ് തീയിട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്.

സ്‌കൂട്ടറില്‍നിന്ന് തീപടരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ ഗ്ലാസിനും ജനാലയ്ക്കും ചുമരിനും കേടുപാട് സംഭവിച്ചു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്.

വടകര റൂറല്‍ ബാങ്ക് ജീവനക്കാരനായ മണി നേരത്തേ ഒരു കേസില്‍ സാക്ഷിപറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനുകാരണമെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക