വിയ്യൂർ ആറാട്ട് മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ജനുവരി 19 ചൊവ്വാഴ്ച മുതല്‍ 24 ഞായര്‍ വരെ ത്രികാല പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കും. 25ന് തിങ്കളാഴ്ച സമാപന ദിവസം ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ നടക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഉത്സവ ചടങ്ങുകൾ നടത്തുക. അതിനാൽ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള നിവേദ്യം വരവ്, കാഴ്ച വരവ്, ഊര് ചുറ്റല്‍, പള്ളിവേട്ട, സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.