വിനോദയാത്രയ്‌ക്കെത്തി ടെൻറിൽ താമസിച്ച പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരിച്ചു; സംഭവം വയനാട്ടിൽ


മേപ്പാടി: വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ സ്വദേശിനി ഷഹാനയാണ് മരിച്ചത്. ഇവർക്ക് 26 വയസ്സാണ്.മേപ്പാടി എളമ്പിലേരി എന്ന സ്ഥലത്ത് സ്വകാര്യ റിസോർട്ടിനോട് ചേർന്ന ടെൻറിൽ താമസിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാത്രി 8.30 തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കണ്ണൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഷഹാന.