എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു


കൊയിലാണ്ടി: നിയോജക മണ്ഡലം എം.എല്‍.എയുടെ വിജയോല്‍സവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്.. എസ് ലെയും ‘ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ല്‍ വെച്ച് നടന്ന ചടങ്ങ് കൊയിലാണ്ടി എം.എല്‍.എ. കെ.ദാസന്‍ ഉല്‍ഘാടനം ചെയ്തു.

നൂറ് ശതമാനം വിജയം നേടിയ ഗവ. ഫിഷറീസ് റസിഡന്‍സ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പ്രത്യേക ഉപഹാരം നല്‍കി. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്. പ്രധാനധ്യാപിക പി.ഉഷാകുമാരി, ജി.എം.വി.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ ഇ.കെ. ഷൈനി, ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് കെ.ടി.ഹാശിം ,ജി.എം.വി..ച്ച്.എസ്.എസ്.പി.ടി.എ പ്രസിഡണ്ട് യു.കെ.രാജന്‍, സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട്.അഡ്വ.പി.പ്രശാന്ത് സ്വാഗതവും വി.എം.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.