വാട്സാപ്പ് കൂട്ടായ്മ മാതൃകയായപ്പോള്‍ പോസ്‌റ്റോഫീസിന് പുതുജീവന്‍


അയനിക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെട്ട അയനിക്കാട് പോസ്‌റ്റോഫീസിന് പുതിയ കെട്ടിടം ഏറ്റെടുത്ത് നല്‍കി എന്റെ ഗ്രാമം അയനിക്കാട് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മ.

പോസ്‌റ്റോഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നഷ്ടമായതിന് ശേഷം മറ്റ് കെട്ടിടങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള വാട്ട്‌സ് ആപ്പ് കൂട്ടായ്മ പുതിയ കെട്ടിടത്തിനായുള്ള ശ്രമം ആരംഭിച്ചത്. രണ്ട് മാസത്തോളമായുള്ള പരിശ്രമത്തിന്റെ ഫലമായി അബ്ദുള്‍ ലത്തീഫ് (സാല്‍മിയ) കെട്ടിടം പോസ്‌റ്റോഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ തയ്യാറായി.

ഗ്രൂപ്പ് അഡ്മിന്‍ അംഗങ്ങളായ കെ പി ഗിരീഷ് കുമാര്‍, കെ ഷജില്‍, ശ്രീജിത്ത് കുന്നത്ത്, എസ് അതുല്‍രാജ്, എന്നിവരുടെ സാനിധ്യത്തില്‍ അഭിലാഷ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ പോസ്റ്റ് മാസ്റ്റര്‍ക്ക് കൈമാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂട്ടായ്മ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. സ്വന്തമായി അണു നശീകരണ യൂണിറ്റും വളണ്ടിയര്‍മാരും കൂട്ടായ്മക്കുണ്ട്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാസംസ്‌ക്കാരിക പരിപാടികളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഈ മാസം 13ന് ഓണ്‍ലൈനില്‍ ഗ്രാമോത്സവം സംഘടിപ്പിച്ച് വത്യസ്തത പുലര്‍ത്തുകയുണ്ടായി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക