വാഗമണ്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
ഇടുക്കി: രഹസ്യവിവരത്തെ തുടര്‍ന്ന് വാഗമണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ മയക്കുമരുന്ന് ശേഖരം. വാഗമണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയിലാണ് റെയ്ഡ് നടന്നത്. 9 പേര് ചേര്‍ന്നാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.
നിശാപാർട്ടിക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കൾ. പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. പങ്കെടുത്തവരില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നു. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ചയാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. ഇതിനെക്കുറിച്ച് നേരത്തെ ജില്ലാപോലീസ് മേധാവി ഉള്‍പ്പടെയുളളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പല റിസോര്‍ട്ടുകളും പോലീസ് നിരീക്ഷണത്തിലായി. അതിനിടയിലാണ് വാഗമണിലെ റിസോര്‍ട്ടിലും പാര്‍ട്ടി നടന്നത്. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ സിപി ഐ നേതാവിന്റേതാണ് റിസോര്‍ട്ട് എന്നും സൂചനയുണ്ട്. സംഭവത്തില്‍ പ്രമുഖര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക