വളര്‍ത്തു നായയെ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനകാഗാന്ധി


കൊച്ചി: നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനകാ ഗാന്ധി എംപി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മേനകാഗാന്ധി ആവശ്യപ്പെട്ടു. ആലുവ റൂറല്‍ എസ്പിയെ ഫോണില്‍ വിളിച്ചാണ് ആവശ്യപ്പെട്ടത്.

ക്രൂരതക്കിരയായ നായയെ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളള നെടുമ്പാശ്ശരിയില്‍ വെളളിയാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇതിനോടകം വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.