വളയം ഗവ: ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


വളയം: വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖമാണ് നടത്തുന്നത്.

ജനുവരി 17 രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ വച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍ : 0496-2461263.