വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച്‌ ബാങ്കിലെത്തിച്ച് മാല മോഷ്ടിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ടു


കോട്ടയം: നഗരമധ്യത്തില്‍ വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച്‌ ബാങ്കിലേക്ക്​ കൊണ്ടുവന്ന്​ മാല മോഷ്​ടിച്ച പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടു. ആര്‍പ്പൂക്കര സ്വദേശിയായ വീട്ടമ്മയുടെ മാല മോഷ്​ടിച്ച കേസിലെ പ്രതിയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നഗരത്തിലൂടെ നടന്നുവന്ന വയോധികയെയാണ് ഒപ്പം നടന്നു വന്നയാള്‍ കബളിപ്പിച്ച്‌ മാല മോഷ്​ടിച്ചത്. പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചതായി അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്ക്​ അക്കൗണ്ടിലുണ്ടെന്നും സ്വര്‍ണമാലയിലെ കോഡ് ബാങ്കില്‍ കാട്ടിയെങ്കില്‍ മാത്രമേ പണം ലഭിക്കൂ എന്നും ഇവരെ വിശ്വസിപ്പിച്ചു. ഇതു വിശ്വസിച്ച്‌ ഇവര്‍ പ്രതിക്കൊപ്പം ബാങ്കി​െന്‍റ രണ്ടാം നിലയിലേക്ക്​ കയറി. ഇതിനിടെ മാല കൈയില്‍ വാങ്ങിയ പ്രതി കടന്നുകളയുകയായിരുന്നു.