വടകര ചെമ്മരത്തൂരില്‍ വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. 70 വയസ്സു പ്രായം തോന്നിക്കുന്നു ഇയാള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇയാളുടെ പോക്കറ്റില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള ശീട്ട് ലഭിച്ചിട്ടുണ്ട്. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇയാള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്നു വ്യക്തമല്ല. ഇയാളുടെ കീശയില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള ശീട്ട് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക