വടകരയില്‍ യുവാവിനെ കാറിന്റെ ബോണറ്റിലാക്കി പോയ സംഭവത്തില്‍ കാറോടിച്ച യുവാവ് അറസ്റ്റില്‍


വടകര: യുവാവിനെ കാറിന്റെ ബോണറ്റിൽ വീഴ്ത്തിയ നിലയിൽ അര കിലോമീറ്റർ ദൂരം അപകടകരമായി ഡ്രൈവ് ചെയ്ത ആൾ പൊലീസ് പിടിയിൽ. കോഴിക്കോട് അരക്കിണർ അവിട്ടം അപ്പാർട്മെന്റിലെ ഷാമിലി(33)നെയാണ് എറണാകുളത്ത് നിന്നു വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്.

കഴിഞ്ഞ 24 ന് കുടുംബ കോടതിയി‍ൽ എത്തിയ ഷാമിൽ മകനുമായി പോകാൻ ശ്രമിപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ തടഞ്ഞിരുന്നു. ഇതു വകവയ്ക്കാതെ അപകടകരമായി ഷാമിൽ കാർ ഓടിക്കുകയായിരുന്നു. കുടുംബ കോടതിയിലെത്തിയ പെങ്ങളെ കുട്ടിയെ പിതാവ് കൊണ്ടുപോവുന്നതിലെ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. കോഴിക്കോട് അരക്കിണറിലുളള കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് വടകര കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

കേസ് മാറ്റിവെച്ചതോടെ പിതാവ് കുട്ടിയെ കാറിലാക്കി കൊണ്ടുപോവുന്നതിനെ അമ്മാവന്‍ തടയുകയായിരുന്നു. ഇയാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ യുവാവ് ബോണറ്റിന് മുകളിലായി. കാര്‍ അരക്കിലോമീറ്റര്‍ അടയ്ക്കാത്തെരു വരെ സഞ്ചരിച്ചു. ഇതിനിടയില്‍ തെറിച്ചുവീണ കുട്ടിയുടെ അമ്മാവന് കാലിന് പരിക്കേറ്റിരുന്നു.