ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ലോക് അദാലത്ത് ജനുവരി 9 ന്


കോഴിക്കോട്: കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്‍പതിന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10 ന് അദാലത്ത് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തു തീര്‍പ്പിന് പരിഗണിക്കും. കോടതികളില്‍ നിലവിലുളള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍, വാഹനാപകട, ഭൂമി ഏറ്റെടുക്കല്‍, ബാങ്ക് വായ്പാ കേസുകള്‍, കുടുംബത്തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് (9895932656), കൊയിലാണ്ടി ( 9745086387), വടകര (9400700072), താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റികളുമായി ബന്ധപ്പെടുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക