ലഹരി വില്പനക്കാരെ അമര്‍ച്ച ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക, മേല്‍ പാലത്തിന് കീഴില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക; പ്രഭാത് റെസിഡന്‍സ് അസോസിയേഷന്‍


കൊയിലാണ്ടി: കൊയിലാണ്ടി മേല്‍ പാലത്തിന് കീഴിലുള്ള ലഹരി വില്പനക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ലഹരി വില്പനക്കാരും സാമൂഹ്യ വിരുദ്ധരും കാരണം കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാലത്തിന് അടിയിലൂടെ കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അടിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും പ്രഭാത് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ യോഗത്തില്‍ പ്രസിഡന്റ് കെ.വി. അശോകന്‍ ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ജയദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശിവദാസന്‍ എം. മല്ലികാസ് (പ്രസിഡന്റ്, തേജ ചന്ദ്രന്‍ (വൈസ് പ്രസിഡന്റ്്), സി.കെ. ജയദേവന്‍ (ജനറല്‍ സെക്രട്ടറി), പുഷ്പാവല്ലി പ്രഭാകര്‍ (ജോയിന്റ് സെക്രട്ടറി), കെ.വി അശോകന്‍ (ഖജാന്‍ജി) എന്നിവരെയും പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു, യോഗത്തില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നഗരസഭ കൗണ്‍സിലര്‍ എ. ലളിതയെ ഉപഹാരം നല്‍കി ആദരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക