റിപ്പബ്ലിക് ദിന പരേഡിലേക്ക് വടകര സ്വദേശിയും; കേരളത്തെ പ്രതിനിധീകരിച്ച് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും


വടകര: റിപ്പബ്ലിക് ദിനാഘോഷോത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന 3 പ്രധാന പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വടകര സ്വദേശിയായ അമല്‍ മനോജിന് പങ്കെടുക്കും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് പരേഡിലും 24ന് പ്രധാനമന്ത്രിയുടെ വീട്ടില്‍ നടക്കുന്ന പരിപാടിയിലും 28ന് പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്ന പരിപാടിയിലും അമല്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴില്‍ രാംജാസ് കോളജില്‍ ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അമല്‍. പ്ലസ്ടു പഠനകാലത്ത് സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട അമല്‍ നോയിഡയില്‍ നടന്ന എന്‍എസ്എസ് യൂത്ത് ഫെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. വടകര എടച്ചേരി നരിക്കുന്ന് തെരു ശ്രുതിലയയില്‍ മനോജിന്റെയും ലീനയുടെയും മകനാണ് അമല്‍.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക