റിപ്പബ്ലിക്ദിന പരേഡില്‍ തിരുവങ്ങൂര്‍ സ്വദേശിയും


കൊയിലാണ്ടി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ കേരള ഫ്‌ലോട്ടിനോടൊപ്പം കോഴിക്കോട് സ്വദേശിയുടെ വാദ്യവും. തിരുവങ്ങൂര്‍ സ്വദേശിയും ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിലെ കലാകാരനുമായ സന്തോഷ് കൈലാസാണ് വാദ്യത്തിന് പങ്കെടുക്കുന്നത്.

സംസ്ഥാനത്തുടനീളം ശിഷ്യസമ്പത്തുള്ള സന്തോഷ് കഴിഞ്ഞ 14 വര്‍ഷമായി ബഹ്റൈനിലാണ്. ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിന് നേതൃത്വം നല്‍കുന്ന സന്തോഷ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ബന്ധുകൂടിയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക