യു.ഡി.എഫ് കൗണ്‍സിലര്‍ന്മാര്‍ക്ക് സ്വീകരണം നല്‍കി


കൊയിലാണ്ടി: നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍ന്മാര്‍ക്ക് കോതമംഗലം 31-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി കെ.പി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

മുസ്ലീംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് വി.പി ഇബ്രാഹിംകുട്ടി, വി.വി സുധാകരന്‍,വി.ടി സുരേന്ദ്രന്‍,പി.കെ അരവിന്ദന്‍ മാസ്റ്റര്‍, രാമന്‍ ചെറുവാക്കാട്ട്, കൗണ്‍സിലര്‍ എം ദൃശ്യ, നടേരി ഭാസ്‌കരന്‍, അഡ്വ. സതീഷ് കുമാര്‍, കെ.എം സോമന്‍, അന്‍വര്‍ ഇയ്യംഞ്ചേരി, മനോജ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.