യു.എ.ഖാദർനെ അനുസ്മരിച്ചു


പേരാമ്പ്ര: സഹൃദയവേദി പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ യു.എ ഖാദർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വടകര റോഡിലെ നേതാജി അക്കാദമി ഹാളിൽ നടന്ന അനുസമരണ ചടങ്ങ് ഏ.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എരവട്ടൂർ ബാലകൃഷ്ൺ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ബി. കല്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.പ്രേമേൻ, ഇ.എം.ബാബു, കെ.കെ.ദിവാകരൻ, അശ്റഫ് കല്ലോട്, സി.കെ.ബാലകൃഷ്ണൻ, വിജയൻ ആവള, എൻ.കെ.കുഞ്ഞിമുഹമ്മദ്, കെ.ദാസൻ പെരുമണ്ണ, ശശി കല്പത്തൂർ, ശ്രീധരൻ മുതുവണ്ണാച്ച, ഒ.കെ ദാമോദരൻ, കെ.സി.ഡി പനക്കാട്, ടി.രാജൻ എന്നിവർ പ്രസംഗിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക