യു.എ.ഖാദര്‍, എസ്.പി.ബി അനുസ്മരണം; സാംസ കുറുവങ്ങാട് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു


കുറുവങ്ങാട്: കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ യു എ ഖാദറീന്റെയും കോവിഡ് മഹാമാരി കവര്‍ന്നെടുത്ത ലോകപ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെയും ദീപ്തമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനു വേണ്ടി സാംസ കുറുവങ്ങാട് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ഡോക്ടര്‍ കെ. ഡി. സിജു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എ. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി. ദാമോധരന്‍ മാസ്റ്റര്‍ ഹനീഫ കുറുവങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. ശരണ്‌ദേവ് അനുമോദനം സ്വീകരിച്ചു. എസ് പി സ്മരണകള്‍ അയവിറക്കി നടത്തിയ സംഗീത സായാഹ്നത്തിന് കൊയിലാണ്ടിയിലെ പ്രമുഖ കലാകാരന്മാര്‍ നേതൃത്വം നല്‍കി. നിസാര്‍ മാസ്റ്റര്‍ സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക